വൈന്‍ ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ സീറോ മലബാര്‍ സഭയ്ക്ക് എക്സൈസ് വകുപ്പിന്റെ അനുമതി

Webdunia
ബുധന്‍, 20 മെയ് 2015 (12:48 IST)
വൈന്‍ ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ സീറോ മലബാര്‍ സഭയ്ക്ക് സംസ്ഥാന എക്സൈസ് വകുപ്പിന്റെ അനുമതി ലഭിച്ചു. തൃക്കാക്കരയിലെ വൈന്‍ ഉല്പാദന കേന്ദ്രത്തിന്റെ ശേഷി 1,600 ലിറ്ററില്‍ നിന്ന് 5,000 ലിറ്ററായി ഉയര്‍ത്താന്‍ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് ആയിരുന്നു സഭ എക്സൈസ് വകുപ്പിന് അപേക്ഷ നല്കിയത്.
 
എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ ശുപാര്‍ശ എക്‌സൈസ് വകുപ്പ് അംഗീകരിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് രണ്ടു ദിവസത്തിനകം പുറത്തിറങ്ങിയേക്കും.
 
വിശ്വാസികളുടെയും പള്ളികളുടെയും എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ വൈന്‍ ഉല്പാദനം വര്‍ധിപ്പിക്കാന്‍ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് സീറോ മലബാര്‍ സഭ അപേക്ഷ നല്‍കിയിരുന്നു. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആയിരുന്നു അപേക്ഷ നല്കിയത്.