വേറെ ഇടമുണ്ടെന്ന് കരുതി മുസ്ലിം ലീഗിന് എന്തും വിളിച്ചു പറയാമോയെന്ന് ആര്യാടന്‍ മുഹമ്മദ്. കോണ്‍ഗ്രസ്സിന് വേറെ ഇടമില്ല. എ കെ ആന്റണി ഇടപെടാന്‍ തക്ക പ്രശ്‌നം ഇപ്പോഴില്ല. പ്രശ്‌നങ്ങള്‍ ഒരാഴ്ചയ്ക്കകം പരിഹരിക്കാന്‍ കഴിയുമെന്ന് കരുതുന്നു. ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു ആര്യാടന്റെ പ്രതികരണം.
മുസ്ലിം ലീഗിന് വേറെ ഇടമില്ലെന്ന് കരുതരുതെന്ന ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദിന്റെ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് ഇടമുണ്ടെന്ന് കരുതി എന്തും പറയാമോയെന്ന് ആര്യാടന്‍ ചോദിച്ചത്.
ആര്‍ക്കും കൊട്ടാനുള്ള ചെണ്ടയല്ല ലീഗെന്നും മജീദ് പറഞ്ഞിരുന്നു. മജീദിന്റെ പ്രസ്താവനയ്‌ക്കെതിരെ മുരളീധരനും രംഗത്തെത്തിയിരുന്നു.