വീട്ടമ്മയുടെ കഴുത്ത് ഞെരിച്ച് ലക്ഷങ്ങളുടെ സ്വര്‍ണം കവര്‍ന്നു

Webdunia
ബുധന്‍, 16 മെയ് 2012 (17:12 IST)
PRO
PRO
വീട്ടമ്മയുടെ കഴുത്ത് ഞെരിച്ച് മോഷ്ടാവ് പതിനഞ്ചര പവന്റെ സ്വര്‍ണം കവര്‍ന്നു. ചിലങ്ക ബീച്ച്‌ റോഡില്‍ ആലുങ്ങല്‍ ചണ്ഡികാശേരി ക്ഷേത്രത്തിന്റെ എതിര്‍വശത്തുള്ള വീട്ടില്‍ക്കയറിയാണ് മോഷ്ടാവ് ആഭരണങ്ങള്‍ മോഷ്ടിച്ചത്.

വീട്ടില്‍ കയറിയ മോഷ്ടാവ് വീട്ടമ്മയുടെ കഴുത്ത് ഞെരിച്ച് തള്ളിയിട്ട് ആറുമാസം പ്രായമുള്ള കുഞ്ഞ് ധരിച്ചിരുന്ന ആഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു. തലയിണയ്ക്കിടയില്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും കാണാതായിട്ടുണ്ട്.

ബുധനാഴ്ച പൂലര്‍ച്ചെ ഒന്നേ മുക്കാലോടെയാണ്‌ സംഭവം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.