വി എസിന്റെ വിശ്വസ്തര്‍ ഇന്നു രാജിക്കത്ത് നല്‍കും

Webdunia
വ്യാഴം, 16 മെയ് 2013 (12:53 IST)
PRO
PRO
പ്രതിപക്ഷ നേതാവ്‌ വിഎസ്‌ അച്യുതാനന്ദന്റെ പ്രസ്‌ സെക്രട്ടറി കെ ബാലകൃഷ്ണന്‍, അഡീഷനല്‍ പ്രൈവറ്റ്‌ സെക്രട്ടറി വികെ ശശിധരന്‍, പേഴ്സനല്‍ അസിസ്റ്റന്റ് എ സുരേഷ്‌ എന്നിവര്‍ ഇന്ന്‌ ഔദ്യോഗികമായി രാജിക്കത്ത് നല്‍കും. പേഴ്സനല്‍ സ്റ്റാഫ് അംഗങ്ങളേ പുറത്താക്കാനുള്ള സിപിഎം തീരുമാനത്തോടുള്ള ഏതിര്‍പ്പ് വീണ്ടും വി എസ്, എ കെ ജി സെന്ററില്‍ രാവിലെ പ്രകാശ്‌ കാരാട്ടിനെ കണ്ട് അറിയിച്ചു.

മൂന്നുപേരെയും പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫില്‍നിന്ന്‌ ഒഴിവാക്കണമെന്നു കാണിച്ചു വിഎസിന്റെ പ്രൈവറ്റ്‌ സെക്രട്ടറി വി കെ ശശിധരന്‍നായര്‍ ഇന്നു പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു കത്ത്‌ നല്‍കും.

പാര്‍ട്ടി രഹസ്യങ്ങള്‍ വി.എസിന്‌ അനുകൂലമായി വ്യാഖ്യാനിച്ചു മാധ്യമങ്ങള്‍ക്കു ചോര്‍ത്തിക്കൊടുത്തു എന്നാണ് അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണു ഇവരെ പുറത്താക്കുന്നത്.

പന്ത്രണ്ടാം തിയ്യതിയാണു ഇവര്‍ മൂന്നുപേരെയും പുറത്താക്കാന്‍ പൊളിറ്റ്‌ ബ്യൂറോ തീരുമാനം വന്നത്. രാജി വെച്ചാലും വി എസിന്റെ ഏത്‌ ആവശ്യത്തിനും ഒപ്പമുണ്ടാകുമെന്ന്‌ മൂവരും അറിയിച്ചിട്ടുണ്ട്‌.