വിതുര പെണ്‍വാണിഭക്കേസില്‍ പരാതിക്കാരി ഇന്നും ഹാജരായില്ല; കോടതിയുടെ രൂക്ഷവിമര്‍ശനം

തിങ്കള്‍, 19 ഓഗസ്റ്റ് 2013 (13:11 IST)
PRO
PRO
വിതുര പെണ്‍വാണിഭക്കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിക്ക്‌ കോടതിയുടെ രൂക്ഷ വിമര്‍ശനം. പരാതിക്കാരി ഇന്നും ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ്‌ വിമര്‍ശനം.

കഴിഞ്ഞ ആഴ്‌ച കേസ്‌ പരിഗണിച്ചപ്പോള്‍ ശാരീരികാസ്വസ്‌ഥതയുണ്ടെന്ന്‌ പറഞ്ഞ പരാതിക്കാരി ഹാജരായിരുന്നില്ല. ഇതേ തുടര്‍ന്നാണ്‌ കേസ്‌ തിങ്കളാഴ്‌ചത്തേയ്‌ക്ക് മാറ്റിയത്‌. നിര്‍ബന്ധമായും എത്തണമെന്ന്‌ നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും പെണ്‍കുട്ടി ഇന്നും ഹാജരായില്ല.

നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും കേസില്‍ പ്രതികള്‍ക്കും സാമൂഹ്യ നീതി ഉറപ്പുവരുത്തേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. തിരുവനന്തപുരത്തു നിന്ന്‌ കോട്ടയത്ത്‌ എത്താന്‍ എന്താണ്‌ തടസ്സമെന്നും കോടതി പെണ്‍കുട്ടിയുടെ അഭിഭാഷകനോട്‌ ചോദിച്ചു.

പരാതിക്കാരിയായ പെണ്‍കുട്ടി ഹാജരാകാത്തതിനെ തുടര്‍ന്ന്‌ കേസ്‌ പരിഗണിക്കുന്നത്‌ അടുത്തമാസം രണ്ടിലേക്ക്‌ മാറ്റി. കേസ്‌ പരിഗണിക്കുമ്പോള്‍ പെണ്‍കുട്ടി നിര്‍ബന്ധമായും ഹാജരാവണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്‌.

വെബ്ദുനിയ വായിക്കുക