വിതുര കേസ്: 13ന്‌ കേസ് പരിഗണിക്കും

Webdunia
ഞായര്‍, 7 ഏപ്രില്‍ 2013 (13:38 IST)
PRO
PRO
വിവാദമായ വിതുര പെണ്‍വാണിഭ കേസിനോട് അനുബന്ധിച്ച് രണ്ടാം ഘട്ടത്തിലെ ആറു കേസുകളില്‍ കോട്ടയം പ്രത്യേക കോടതി 13 ന്‌ വീണ്ടും പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട കുറ്റപത്രം കോടതിയില്‍ ശനിയാഴ്ച വായിച്ചു.ജോസ്, അസീസ്, സുരേഷ്, ഉദയചന്ദ്രന്‍, ജെസി, അബ്ദുള്‍ കബീര്‍, ശാന്താ ഷോണ്‍, വീരാന്‍ കുട്ടി, കെ രാധാകൃഷ്ണന്‍, പിഎം ശശി എന്നിവര്‍ പ്രതികളായ കേസുകളിലെ കുറ്റപത്രമാണ്‌ ശനിയാഴ്ച വായിച്ചത്.

1995 നവംബറില്‍ കേസിനാസ്പദമായ സംഭവം നടന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സംസ്ഥാനത്തിന്‍റെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചു എന്നാണ്‌ കേസ്. വിതുര സ്വദേശിയായ അജിത എന്ന പെണ്‍കുട്ടിക്ക് ജോലി വാഗ്ദാനം ചെയ്ത് കൊല്ലം സ്വദേശിയായ സുരേഷിനു കൈമാറിയതോടെയാണ്‌ പ്രശ്നത്തിനു തുടക്കമിട്ടത്. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി വി.പീറ്റര്‍ ബാബുവാണ്‌ കേസ് അന്വേഷിച്ചത്.