വിട പറഞ്ഞത് എന്റെ പണിക്കരുചേട്ടന്‍: വെള്ളാപ്പള്ളി

Webdunia
ബുധന്‍, 29 ഫെബ്രുവരി 2012 (15:27 IST)
PRO
PRO
എന്‍ എസ് എസ് പ്രസിഡന്റ് പി കെ നാരായണപ്പണിക്കരുടെ മരണം തന്നെ ഞെട്ടിപ്പിച്ചു എന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അദ്ദേഹത്തിന് 81 വയസ് ഉണ്ടായിരുന്നു എങ്കിലും അകാലത്തില്‍ ചരണമടഞ്ഞൂ എന്നേ ഞാന്‍ പറയൂ. എന്നും ചടുലതയോടെയാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. താന്‍ ഏറ്റവും കൂടുതല്‍ ആദരിച്ച നേതാവാണ് അദ്ദേഹമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

പണിക്കര് ചേട്ടന്‍ എന്ന് മാത്രമേ ഞാന്‍ വിളിച്ചിട്ടുള്ളൂ. യോജിച്ചു വിയോജിച്ചും പല ഘട്ടങ്ങളിലും പ്രവര്‍ത്തിക്കേണ്ടി വന്നപ്പോഴൊക്കെയും ആ‍ദരപൂര്‍വ്വം മാത്രമേ പെരുമാറിയിട്ടുണ്ട്. സ്നേഹം കൊടുത്ത് സ്നേഹം വാങ്ങുന്ന അദ്ദേഹത്തിന്റെ ശൈലി മറ്റ് മറ്റുപലര്‍ക്കും അനുകരിക്കാവുന്നതാണ്- വെള്ളാപ്പള്ളി പറഞ്ഞു.

ഹിന്ദുഐക്യത്തിനായി പ്രവര്‍ത്തിക്കുന്നതിലും അദ്ദേഹം ആത്മാര്‍ത്ഥത കാണിച്ചു എന്നും വെള്ളാപ്പള്ളി അനുസ്മരിച്ചു.