വിഎസിനെതിരെ ടി എന്‍ പ്രതാപന്റെ അവകാശ ലംഘന നോട്ടീസ്

Webdunia
ബുധന്‍, 26 ജൂണ്‍ 2013 (15:05 IST)
PRO
PRO
കോണ്‍ഗ്രസ്സ് നിയമസഭാ കക്ഷി ചീഫ് വിപ്പ് ടി എന്‍ പ്രതാപന്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കി. സ്പീക്കര്‍ ജി കാര്‍ത്തികേയനെതിരെ നടത്തിയ പരാമര്‍ശങ്ങളാണ് വിഎസിനെതിരെ അവകാശലംഘന നോട്ടീസ് നല്‍കാന്‍ കാരണം.

സഭയ്ക്കു പുറത്ത് കാര്‍ത്തികേയനെതിരെ വി‌എസ് രൂക്ഷമായ വിമര്‍ശനമായിരുന്നു നടത്തിയത്. സ്പീക്കര്‍ കോണ്‍ഗ്രസ്സിന്റെയും ഭരണകക്ഷിയുടെയും ചട്ടുകമാണെന്ന ആക്ഷേപവും വിഎസ് നടത്തിയിരുന്നു.

നിയമസഭയുടെ ചട്ടങ്ങള്‍ക്കും കീഴ് വഴക്കങ്ങള്‍ക്കും വിധേയമായി സ്പീക്കറെടുത്ത തീരുമാനത്തെ മാധ്യമങ്ങളിലൂടെ ചോദ്യം ചെയ്തത് അവകാശലംഘനമാണെന്ന് നോട്ടീസില്‍ പ്രതാപന്‍ പറഞ്ഞിരിക്കുന്നത്. വിഎസിന്റെ ആക്ഷേപങ്ങളും അവകാശലംഘനത്തിന്റെ പരിധിയില്‍പ്പെടുന്നതാണെന്ന് പ്രതാപന്‍ പറയുന്നു.