വനിതാ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേന്ദ്രമന്ത്രി വയലാര്‍ രവിക്കെതിരെ നടപടി വേണമെന്ന് ഇ പി ജയരാജന്‍. സ്‌ത്രീകളെ പീഡിപ്പിക്കുന്നവരെ പ്രോല്‍സാഹിപ്പിക്കുന്ന മന്ത്രിസഭയാണ് ഇവിടെയുള്ളതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
സൂര്യനെല്ലിക്കേസിലെ മൂന്നാം പ്രതി ധര്‍മ്മരാജന്റെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകയോടാണ് കഴിഞ്ഞ ദിവസം വയലാര്‍ രവി മോശമായി പെരുമാറിയത്.
മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യം പൂര്‍ത്തിയാകും മുമ്പേ തന്നെ വയലാര്‍ രവി പൊട്ടിത്തെറിക്കുകയായിരുന്നു. കുര്യനോട് എന്താണ് വ്യക്തി വിരോധമെന്നും മുന്‍കാല അനുഭവം ഉണ്ടായിട്ടുണ്ടോ എന്നും വയലാര്‍ രവി ചോദിച്ചു.
സംഭവം വിവാദമായതിനെത്തുടര്‍ന്ന് വയലാര്‍ രവി ഖേദം പ്രകടിപ്പിച്ചിരുന്നു.