വനിതാ ഡോക്ടര്‍ ഓട്ടോയില്‍ നിന്ന് ചാടി; ഡ്രൈവര്‍ പിടിയില്‍
ശനി, 14 മെയ് 2011 (10:40 IST)
PRO
PRO
നിര്‍ത്താതെ ഓടിച്ചുപോയ ഓട്ടോയില്‍ നിന്ന് ചാടി വനിതാ ഡോക്ടര്‍ക്ക് അപകടം പറ്റിയ സംഭവത്തില്‍ ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ചെറുതോണി പുത്തന്‍പുരയ്ക്കല്‍ സജി ചാക്കോ എന്നയാളാണ് അറസ്റ്റിലായത്.
വ്യാഴാഴ്ച വൈകിട്ടാണ് ഓട്ടോയില്‍ നിന്ന് ചാടി വനിതാ ഡോക്ടര്‍ക്ക് ഗുരുതരമായി പരുക്കേറ്റത്. ഡ്രൈവര്‍ നിര്‍ത്താതെ ഓടിച്ച് പോകുന്നതിനിടെ ഭയന്ന് ഇവര്‍ പുറത്തേക്ക് ചാടുകയായിരുന്നു. ഡ്യൂട്ട് കഴിഞ്ഞ് ഹോസ്റ്റലിലേക്ക് പോകാനാണ് ഡോക്ടര്‍ ഓട്ടോയില്‍ കയറിയത്. എന്നാല്‍ ഹോസ്റ്റല്‍ എത്തിയപ്പോള്‍ ഡ്രൈവര്‍ അവിടെ നിര്‍ത്താന്‍ കൂട്ടാക്കാതെ സ്പീഡില്‍ ഓടിച്ചുപോകാന്‍ ശ്രമിച്ചു. ഇതിനിടെയാണ് ഡോക്ടര്‍ ഓട്ടോയില്‍ നിന്ന് ചാടിയത്.
വീഴ്ചയ്ക്കിടെ ഗുരുതരമായി പരുക്കേറ്റ ഡോക്ടര്‍ മുതലക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍. ഒളിവില്‍ പോയ ഓട്ടോ ഡ്രൈവറെ വെള്ളിയാഴ്ച പുലര്‍ച്ചെ ഇടുക്കി പോലീസ് പിടികൂടുകയായിരുന്നു.