തിരുവനന്തപുരം: വടകര ലോക്സഭാ മണ്ഡലത്തില്‍ മുതിര്‍ന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കാന്‍ ഏകദേശ ധാരണ. ഘടകകക്ഷികളുമായി നടന്ന ചര്‍ച്ചയിലാണ് മുല്ലപ്പള്ളിയെ മത്സരിപ്പിക്കണമെന്ന് ധാരണയായത്. മുല്ലപ്പള്ളിയോട് മത്സരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
മുല്ലപ്പള്ളി ഇപ്പോള്‍ കെ പി സി സി പ്രസിഡന്‍റ് രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തുകയാണ്.
മലബാറില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെ പി സി സി ഭാരവാഹിയുമായ മുല്ലപ്പള്ളി മുന്‍പ് കേന്ദ്ര മന്ത്രി, എം പി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
വി എം സുധീരനെയും മുല്ലപ്പള്ളി രാമചന്ദ്രനെയും പോലുള്ള മുതിര്‍ന്ന നേതാക്കളെ മത്സര രംഗത്തേക്ക് പരിഗണിക്കാതിരുന്നത് വിമര്‍ശനത്തിനിടയാക്കിയ സാഹചര്യത്തിലാണ് മുല്ലപ്പള്ളിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.