ലാവ്‌ലിന്‍: ബാലാനന്ദന്‍ റിപ്പോര്‍ട്ട് പരിഗണിക്കാതിരുന്നത് എന്തുകൊണ്ടെന്ന് സി‌ബിഐ

Webdunia
ബുധന്‍, 7 ഓഗസ്റ്റ് 2013 (18:17 IST)
PRO
PRO
ലാവ്‌ലിന്‍ കരാറില്‍ എത്തും മുമ്പ് എന്തുകൊണ്ടാണ് ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പരിഗണിക്കാതിരുന്നതെന്ന് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി. ധാരണാപത്രം ചട്ടവിരുദ്ധമാണോയെന്ന് ഈ ഘട്ടത്തില്‍ പരിശോധിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

അതേ സമയം പിണറായിക്കെതിരേ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന്‍ കഴിഞ്ഞിട്ടില്ലെന്ന് പിണറായിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. പള്ളിവാസല്‍ ചെങ്കുളം പദ്ധതികളുടെ ഭാഗമല്ല മലബാര്‍ ക്യാന്‍സര്‍ സെന്ററെന്നും പിണറായി വിജയന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. പിണറായിയുടെ അഭിഭാഷകര്‍ക്കൊപ്പം പി ശശിയും കോടതിയില്‍ എത്തി.