റിമയ്ക്കെതിരെ ജഗദീഷ്, ഷീലയെ പരിഹസിക്കരുത്!

Webdunia
ശനി, 8 മാര്‍ച്ച് 2014 (15:49 IST)
PRO
കേരളാ ഗവര്‍ണര്‍ സ്ഥാനത്തേക്ക് എത്തുന്ന മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെതിരെ നടി റിമ കല്ലിങ്കല്‍ നടത്തിയ പ്രസ്താവന ശരിയായില്ലെന്ന് നടന്‍ ജഗദീഷ്. ഷീലാ ദീക്ഷിതിനെ താന്‍ ഏറെ ബഹുമാനിക്കുന്നു എന്നും പഴയ പ്രസ്താവനകളുടെ പേരില്‍ അവരെ പരിഹസിക്കരുതെന്നും ജഗദീഷ് പറഞ്ഞു.

റിമയുടെ അഭിപ്രായത്തോട് എനിക്ക് യോജിപ്പില്ല. ഷീലാ ദീക്ഷിതിനോട് വലിയ ബഹുമാനമാണ്. അവരെ പഴയ പ്രസ്താവനയുടെ പേരില്‍ പരിഹസിക്കുന്നത് ശരിയല്ല - ജഗദീഷ് വ്യക്തമാക്കി.

‘കേരളത്തിലെ എല്ലാ വനിതാ പത്രപ്രവര്‍ത്തകരുടേയും ശ്രദ്ധയ്ക്ക്… സൂക്ഷിക്കൂ… ഇനി നിങ്ങള്‍ വൈകീട്ട് ആറു മണിക്ക് മുമ്പ് വീട്ടിലെത്തണം. ഷീല ദീക്ഷിത് കേരളത്തിലേക്കുള്ള യാത്രയിലാണ്!’ - റിമ കല്ലിങ്കലിന്‍റെ ഈ ഫേസ്ബുക്ക് സ്റ്റാറ്റസ് സോഷ്യല്‍ മീഡിയയിലും മറ്റ് മാധ്യമങ്ങളിലും വലിയ ചര്‍ച്ചയായിരുന്നു.

ജഗദീഷ് കൊല്ലത്തോ ചാലക്കുടിയിലോ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ലോക്സഭയിലേക്ക് മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.