ശബരിമലയില്‍ നടത്തിയ രഹസ്യ ദേവപ്രശ്നത്തെക്കുറിച്ച് മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ രാജനെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് എക്സിക്യൂട്ടീവ് ഓഫീസറോട് വിശദമായ റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.
ദേവസ്വം വകുപ്പിന്റെയോ തന്ത്രിയുടെയോ അനുമതിയില്ലാതെ ബുധനാഴ്ചയാണ് ശബരിമലയില്‍ രഹസ്യമായി ദേവപ്രശ്നം നടത്തിയത്. ഇരിങ്ങാലക്കുട പത്മനാഭ ശര്‍മയുടെ കാര്‍മികത്വത്തിലാണ് ദേവപ്രശ്നം നടന്നത്.