രഹസ്യവിവരം കിട്ടി, പുലിത്തോല്‍ കടത്തുകാരെ സാഹസികമായി പിടികൂടി

Webdunia
ചൊവ്വ, 30 ജൂലൈ 2013 (19:15 IST)
PRO
പുലിത്തോല്‍ കൈമറ്റം ചെയ്യാനെത്തിയ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചെങ്കോട്ട സ്വദേശി ജവഹര്‍ലാല്‍ ജാഫര്‍ (45), അടൂര്‍ മണ്‍കുന്നേല്‍ ജസ്റ്റിന്‍ (28) എന്നിവരാണു പിടിയിലായത്. ജവഹര്‍ലാല്‍ ജാഫര്‍ ഇപ്പോള്‍ കൊട്ടാരക്കര പള്ളിക്കലില്‍ വാടകയ്ക്ക് താമസിക്കുകയാണ്‌.

ഫ്ലൈയിംഗ് സ്ക്വാഡിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പത്തനാപുരം റേഞ്ച് ഓഫീസര്‍ ഹരികൃഷ്ണന്‍റെ നേതൃത്വത്തിലുള്ള വനപാലകരാണ്‌ ഇവരെ പിടികൂടിയത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിക്കു സമീപം പുലിത്തോല്‍ കൈമാറ്റം ചെയ്തതിനു ശേഷം തുക സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യവേയാണു പൊലീസ് പിടിയിലാവുന്നത്.

ചോദ്യം ചെയ്യലില്‍ ചെങ്കോട്ട നിന്ന് ജാഫറാണു പുലിത്തോല്‍ കൊണ്ടുവന്നതെന്ന് അറിയാന്‍ കഴിഞ്ഞു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിനായി ഇവരെ പത്തനാപുരത്തേക്ക് കൊണ്ടുവന്നിട്ടുണ്ട്.