രമയുടെ നിരാഹാര സമരം മൂന്നാം ദിവസം; പിന്തുണയുമായി മകന്‍ അഭിനന്ദും

Webdunia
ബുധന്‍, 5 ഫെബ്രുവരി 2014 (11:27 IST)
PRO
ടിപിവധത്തിന് പിന്നിലെ ഗൂഡാലോചന സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള കെ കെ രമയുടെ നിരാഹാര സമരം മൂന്നാം ദിവസം.

ഇന്നലെ രാത്രിയോടെ സമരത്തിന് പിന്തുണയുമായി ടി പിയുടെ മകന്‍ അഭിനന്ദും സമരപ്പന്തലിലെത്തി. സമരപ്പന്തലില്‍ തുടരുന്ന രമയുടെ ആരോഗ്യ നില മോശമായി.

വിവിധ രാഷ്ട്രീയനേതാക്കളും സാമൂഹിക പ്രവര്‍ത്തകരും സാധാരണക്കാരും വരെ ഐക്യദാര്‍ഡ്യമര്‍പ്പിച്ച് രാപ്പകലില്ലാതെ സെക്രട്ടറിയറ്റിന് മുന്നിലേക്കെത്തുന്നു. രമയുടെ ആരോഗ്യനിലയും മോശമായിക്കൊണ്ടിരിക്കുന്നു.

ഇന്നലെ രാത്രിയോടെ സമരപ്പന്തലിന് മുന്നിലൂടെ പിണറായി വിജയന്റെ കേരള രക്ഷാമാര്‍ച്ച് കടന്നുപോയി. സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാണെന്ന് സൂചനയുണ്ടെങ്കിലും എന്നാല്‍ കേസ് സിബിഐക്ക് വിടുന്നത് സംബന്ധിച്ച് തനിക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് കെ കെ രമ പ്രതികരിച്ചിരുന്നു.