യു എസ്: കൊലയ്ക്ക് പിന്നില്‍ കുടുംബാംഗം

Webdunia
ചൊവ്വ, 31 മാര്‍ച്ച് 2009 (10:27 IST)
അമേരിക്കയില്‍ മലയാളി കുടുംബത്തിലെ അഞ്ചുപേരെ വെടിവെച്ചു കൊന്നതിനു ശേഷം കുടുംബാംഗം സ്വയം വെടിവച്ചു മരിച്ചു. സൌത്ത് കരോലിനയില്‍ ആണ് സംഭവം. വയനാട് അയ്യന്‍ കൊല്ലി സ്വദേശികളാണ് മരിച്ചത്.

അയ്യന്‍ കൊല്ലി ചെറിയേരി അപ്പുമാസ്‌റ്ററുടെ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. കുടുംബത്തിലെ മറ്റ് അഞ്ചു പേരെ വെടിവെച്ചു കൊന്ന ശേഷം അപ്പുമാസ്‌റ്ററുടെ മരുമകന്‍ ദേവരാജന്‍ സ്വയം വെടിവെച്ചു മരിക്കുകയായിരുന്നു എന്നാണ് അറിയുന്നത്.

സാമ്പത്തിക പ്രതിസന്ധിയോ കുടുംബപ്രശ്നമോ ആണ് കാരണമെന്നാണ് സൂചന.

അപ്പു മാസ്‌റ്ററുടെ മകന്‍ അശോക്, ഭാര്യ സുചിത്ര, മകള്‍ അഹ്‌ന, ദേവരാജന്‍റെ മക്കളായ അഖില്‍, മേഘ എന്നിവരാണ് വെടിയേറ്റ് മരിച്ചത്.

വെടിയേറ്റ് മരിച്ച അഹ്‌നയ്ക്ക് 11 മാസം മാത്രമേ പ്രായമുള്ളൂ. അപ്പുമാസ്‌റ്ററുടെ മകള്‍ ആഭ വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.