യുഡിഎഫിന് ഇത്തവണ സര്‍വകാല റെക്കോര്‍ഡ്: ആന്‍റണി

Webdunia
വ്യാഴം, 10 ഏപ്രില്‍ 2014 (09:34 IST)
PRO
യു ഡി എഫിന് ഇത്തവണ വിജയിക്കുന്ന പാര്‍ലമെന്‍റ് സീറ്റുകളുടെ എണ്ണത്തില്‍ സര്‍വകാല റെക്കോര്‍ഡ് ലഭിക്കുമെന്ന് പ്രതിരോധമന്ത്രി എ കെ ആന്‍റണി. ജഗതിയിലെ സ്കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ പൊതുസമൂഹത്തിന്‍റെ മനഃസാക്ഷി കോണ്‍ഗ്രസിന്‍റെയും യു ഡി എഫിന്‍റെയും കൂടെയാണ്. ഇത്തവണ യു ഡി എഫിന് സര്‍വകാല റെക്കോര്‍ഡോടു കൂടിയ വിജയം ലഭിക്കും. കഴിഞ്ഞ തവണ ഇടതുപക്ഷത്തിന് നാല് സീറ്റുകളാണ് ലഭിച്ചത്. അവര്‍ക്ക് ഇത്തവണ അതിലും കുറയും - ആന്‍റണി പറഞ്ഞു.

ബി ജെ പിക്ക് കേരളത്തില്‍ ഇത്തവണയും അക്കൌണ്ട് തുറക്കാനാകില്ലെന്നും ആന്‍റണി പറഞ്ഞു.