യുഡിഎഫിനുള്ള പിന്തുണ അവസരവാദമല്ല: എന്‍എസ്എസ്

Webdunia
PRO
PRO
പിറവം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണയ്ക്കുന്നത് അവസരവാദമല്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ചങ്ങനാശേരിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു സുകുമാരന്‍ നായര്‍.

യുഡി‌എഫിനുള്ള പിന്തുണ അവസരവാദമല്ല. തീരുമാനം തത്ത്വാധിഷ്ഠിതം ആണ്. നിലവിലെ സര്‍ക്കരിനെ തുടരാന്‍ അനുവദിക്കുന്നതിനായാണ് യു‌ഡി‌എഫിന് പിന്തുണ പ്രഖ്യാപിച്ചത്- സുകുമാരന്‍ നായര്‍ പറഞ്ഞു.

പിറവം ഉപതെരഞ്ഞെടുപ്പ് രാഷ്ട്രീയമായി കാണേണ്ടതില്ലെന്ന് നേരത്തെ എന്‍ എസ് എസ് പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. പിറവം ഉപതെരഞ്ഞെടുപ്പ് രാഷ്ട്രീയമായി കാണേണ്ടതില്ല. നിലവിലുള്ള സര്‍ക്കാരിനെ തുടരാന്‍ അനുവദിക്കണം. ഇപ്പോള്‍ കൃത്യമായ ഭരണപക്ഷവും പ്രതിപക്ഷവുമാണ് ഉള്ളത് എന്നായിരുന്നു എന്‍ എസ് എസ് പ്രസ്താവനയില്‍ അറിയിച്ചത്.

ടി എം ജേക്കബിന്റെ മരണത്തെ തുടര്‍ന്നാണ് പിറവത്ത് ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. അടുത്തമാസം 17ന് ആയിരിക്കും തെരഞ്ഞെടുപ്പ്.