യാത്രാ ദുരിതം തീരും; ഷൊര്‍ണ്ണൂര്‍ – കാരക്കാട് റെയില്‍പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായി

ചൊവ്വ, 8 ഒക്‌ടോബര്‍ 2013 (15:36 IST)
PRO
ഷൊര്‍ണ്ണൂര്‍ - കാരക്കാട് റെയില്‍പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായി. പക്ഷേ ഈ മേഖലയില്‍ സിഗ്‌നല്‍ ലിങ്കിംഗ് ജോലികള്‍ നടക്കുന്നതിനാല്‍ ഒക്ടോബര്‍ 16വരെ ഗതാഗത നിയന്ത്രണം തുടരും.

മംഗലാപുരം- കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് ഷൊര്‍ണ്ണൂര്‍ കാരക്കാട് റെയില്‍പ്പാതയിലെ രണ്ടാമത്തെ പാളത്തിലൂടെ കന്നിയാത്ര നടത്തിയതോടെ വര്‍ഷങ്ങളായുള്ള യാത്രാദുരിതത്തിനാണ് അറുതിയായത്.

കാരക്കാട് നിന്നും ഷൊര്‍ണ്ണൂരിലേക്ക് 5 കിലോമീറ്റര്‍ മാത്രമേയുള്ളൂവെങ്കിലും ഇരട്ടപ്പാതയില്ലാത്തതിനാല്‍ കാരക്കാട് സ്‌റ്റേഷനില്‍ ട്രെയിനുകള്‍ മണിക്കൂറോളം പിടിച്ചിട്ടിരുന്നു.

മൂന്നുദിവസത്തെ സിവില്‍ വര്‍ക്ക്കൂടി ബാക്കിയുണ്ട്.2010ല്‍ ഈ മേഖലയിലെ നിര്‍മ്മാണം അവസാനഘട്ടത്തിലെത്തിയിരുന്നുവെങ്കിലും റെയില്‍വേ സുരക്ഷാവിഭാഗം കമ്മീഷണറുടെ അംഗീകാരം കിട്ടാന്‍ വൈകിയതിനാല്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല.

വെബ്ദുനിയ വായിക്കുക