തന്റെ മൂന്നു വയസായ മകളെ വീട്ടില്‍ ജോലിക്കു നിന്നയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി വീട്ടമ്മ പൊലീസില്‍ പരാതി നല്കി. പൂജപ്പുര പൊലീസിലാണ് പരാതിയെ തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മീഷന്റെ നിര്‍ദ്ദേശാനുസരണം വീട്ടമ്മ നല്‍കിയിരിക്കുന്നത്.
തിരുവനന്തപുരം ജില്ലയിലെ തന്നെ മുടപുരം സ്വദേശിയായ പ്രസന്നന് എന്നയാള്‍ ആറു മാസം മുമ്പാണ് ഇവരുടെ വീട്ടില്‍ ജോലിക്കെത്തിയത്. ഇയാള്‍ക്കെതിരെയാണ് വീട്ടമ്മ പരാതി നല്‍കിയിരിക്കുന്നത്.
ചിറയിന്‍കീഴ് താലൂക്കിലെ മുടപുരത്തു താമസക്കാരനാണ് പ്രതി എന്നതിനാല്‍ പൂജപ്പുര പൊലീസ് കേസ് ചിറയിന്‍കീഴ് പൊലീസിനു കൈമാറിയിട്ടുണ്ട്.