മുസ്ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി പി കെ കുഞ്ഞാലിക്കുട്ടിയെ തെരഞ്ഞെടുത്തു

ശനി, 21 മെയ് 2016 (19:17 IST)
മുസ്ലീം ലീഗിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി പി കെ കുഞ്ഞാലിക്കുട്ടിയെ തെരഞ്ഞെടുത്തു. പാര്‍ട്ടി അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിബാദ് തങ്ങളുടെ അധ്യക്ഷതയില്‍ പാണക്കാട്ട് ചേര്‍ന്ന നേതൃയോഗത്തിലാണ് തീരുമാനമെടുത്തത്. ഇത് രണ്ടാം തവണയാണ് കുഞ്ഞാലിക്കുട്ടി ലീഗിന്റെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്.
 
എം കെ മുനീറാണ് ഡെപ്യൂട്ടി ലീഡര്‍. കളമശ്ശേരി എം എല്‍ എ വി കെ ഇബ്രാഹിം കുഞ്ഞാണ് പാര്‍ട്ടി വിപ്പ്. ടി എ അഹമ്മദ് കബീറിനെ സെക്രട്ടറിയായും കെ എം ഷാജിയെ പാര്‍ട്ടി ട്രഷററായും തെരഞ്ഞെടുത്തു.
 
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താനായി ഈ മാസം 29ന് കോഴിക്കോട് പ്രവര്‍ത്തകസമിതിയോഗം ചേരും. യു ഡി എഫ് കനത്ത തോല്‍‌വി ഏറ്റുവാങ്ങിയപ്പോഴും മലപ്പുറത്തറ്റക്കം ലീഗ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക