മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ അന്തിമവാദം ഇന്ന് തുടങ്ങും. നിലവിലുള്ള ഡാമിന്റെ അപകടാവസ്ഥയെക്കുറിച്ചും പുതിയ ഡാം നിര്‍മ്മിക്കേണ്ടതിന്റെ ആവശ്യകതയും സുപ്രീം കോടതിയെ ബോധ്യപ്പെടുത്താനാവും കേരളത്തിന്റെ ശ്രമം.
കഴിഞ്ഞ ദിവസങ്ങളില്‍ തമിഴ്നാടിന്റെ അന്തിമ വാദത്തിനിടെ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് കേരളത്തിന് അനുകൂലമായ ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.
ഹരീഷ് സാല്‍വെ, മോഹന്‍ കത്താര്‍ക്കി, രാജീവ് ധവാന്, വി. ഗിരി, എം.ആര് രമേശ് ബാബു എന്നീ അഭിഭാഷകരാണ് കേരളത്തിന് വേണ്ടി വാദിക്കുക.