മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ കേസിലെ മുഖ്യപ്രതി കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശി രാജേഷിന്‍്റെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് തോമസ് പി ജോസഫാണ് ഹര്‍ജി തള്ളിയത്. കേസിലെ മറ്റു പ്രതികളായ തലശേരി നഗരസഭാംഗം സിഒടി നസീര്‍, സനീഷ് എന്നിവര്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
പ്രതി മുഖ്യമന്ത്രിക്കെതിരേ കല്ലെറിയുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ലാപ്ടോപ് ഉപയോഗിച്ചു സര്‍ക്കാര്‍ അഭിഭാഷകന്‍ ജഡ്ജിയെ കാണിച്ചിരുന്നു. ദൃശ്യങ്ങള്‍ വ്യാജമാണെന്ന ഹര്‍ജിക്കാരന്റെ വാദം കോടതി തള്ളുകയായിരുന്നു.