മുഖ്യമന്ത്രിയുടെ കനിവ്; സദാനന്ദന്റെ കാത്തിരിപ്പിന് വിരാമം

ചൊവ്വ, 21 മെയ് 2013 (15:01 IST)
PRO
PRO
മനുഷ്യാവകാശ കമ്മീഷന്‍ വിധിച്ച 25,000 രൂപയുടെ നഷ്ടപരിഹാരം വൈകിയതിനെതുടര്‍ന്നു ബുദ്ധിമുട്ടിലായ ആലപ്പുഴ സ്വദേശി എന്‍ സദാനന്ദന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 50,000 രൂപ അനുവദിച്ച് ഉത്തരവായി.

1987 ല്‍ സ്വയം തൊഴില്‍ വായ്പയ്ക്ക് സദാനന്ദന്‍ സമര്‍പ്പിച്ച അപേക്ഷ നിരസിക്കപ്പെടുകയും തുടര്‍ന്നു മനുഷ്യാവകാശ കമ്മീഷന് നല്‍കിയ പരാതിയില്‍ 25,000 രൂപ നഷ്ടപരിഹാരം വിധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കംമൂലം നഷ്ടപരിഹാരം നീണ്ടുപോയിരുന്നു.

വെബ്ദുനിയ വായിക്കുക