മാസപ്പിറവി കണ്ടു, ചെറിയ പെരുന്നാള്‍ വ്യാഴാ‍ഴ്ച്ച

Webdunia
ബുധന്‍, 7 ഓഗസ്റ്റ് 2013 (20:49 IST)
PRO
PRO
മാസപ്പിറവി കണ്ടു, വ്യാഴാ‍ഴ്ച്ച സംസ്‌ഥാനത്ത് ചെറിയ പെരുന്നാള്‍. കാപ്പാട് കടപ്പുറത്താണ് മാസപ്പിറവി കണ്ടത്. വിവിധ ഖാസിമാരാണ്‌ വിവരം പുറത്തു വിട്ടത്‌.

പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ , കാന്തപുരം എപി. അബൂബക്കര്‍ മുസലിയാര്‍, ഹുസൈന്‍ മടവൂര്‍ , എ പി അബ്ദുല്‍ ഖാദിര്‍ മൗലവി തുടങ്ങിയവരാണ് ഇക്കാര്യം അറിയിച്ചത്. തെക്കന്‍ കേരളത്തിലും നാളെ ചെറിയപെരുന്നാള്‍ ആഘോഷം നടക്കും.