മാലിന്യ പ്രശ്നം: തിരുവനന്തപുരത്ത് സംഘര്‍ഷം

Webdunia
ശനി, 16 ജൂണ്‍ 2012 (11:38 IST)
PRO
PRO
തിരുവനന്തപുരത്തെ മാലിന്യപ്രശ്നം കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ട മേയര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട്‌ യു ഡി എഫ്‌ കൗണ്‍സിലര്‍മാരുടെ ഉപരോധം സംഘര്‍ഷത്തില്‍ കലാശിച്ചു. ഇടതുപക്ഷ അനുകൂലികളായ ജീവനക്കാര്‍ ഉപരോധം തടസപ്പെടുത്തിയതിനേത്തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്.

ഉപരോധം കാരണം ഓഫീസില്‍ കയറാന്‍ പറ്റാത്തതിനാല്‍ പ്രതിഷേധവുമായി നിന്ന ചില ജീവനക്കാര്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ അടുത്തേക്ക്‌ എത്തിയതാണ്‌ സംഘര്‍ഷത്തില്‍ കലാശിച്ചത്.

നീണ്ട നാളത്തെ അനിശ്‌ചിതത്തിന്‌ ഒടുവില്‍ കഴിഞ്ഞ ദിവസം കൊച്ചുവേളിയിലേക്ക്‌ മാലിന്യം നീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഇതു വീണ്ടും തടസപ്പെട്ടതോടെ സ്‌ഥിതി വീണ്ടും വഷളാകുകയായിരുന്നു.