മാതൃകയായി സെക്രട്ടറിയേറ്റില്‍ ബയോഗ്യാസ് പ്ളാന്റ്

Webdunia
ഞായര്‍, 24 മാര്‍ച്ച് 2013 (15:30 IST)
PRO
സെക്രട്ടറിയേറ്റിലെ മാലിന്യങ്ങള്‍ ആധുനിക സാങ്കേതിക വിദ്യയിലൂടെ സംസ്കരിക്കുന്നതിന് തയ്യാറാക്കിയ ബയോഗ്യാസ് പ്ളാന്റ് പ്രവര്‍ത്തനമാരംഭിച്ചു. തലസ്ഥാനത്ത് മാലിന്യപ്രശ്നം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് മാതൃകാപരമായി ബയോഗ്യാസ് പ്ളാന്റിന് തുടക്കം കുറിച്ചത്.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ബയോഗ്യാസ് പ്ളാന്റിന്റെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു. ജൈവമാലിന്യങ്ങള്‍ സംസ്കരിക്കുന്നതിനും അതിലൂടെ ദിവസേന എട്ട് മുതല്‍ പത്ത് കിലോവരെ പാചക വാതകം ഉത്പാദിപ്പിക്കുന്നതിനും സാധ്യമാകുന്ന രീതിയിലാണ് ബയോഗ്യാസ് പ്ളാന്റ് നിര്‍മിച്ചിരിക്കുന്നത്.

ഉറവിട മാലിന്യസംസ്കരണത്തിന് പ്രധാന്യം നല്‍കിക്കൊണ്ട് വീടുകളിലും സ്ഥാപനങ്ങളിലും ബയോഗ്യാസ് പ്ളാന്റുകള്‍ സ്ഥാപിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ ആരോഗ്യ-ദേവസ്വം മന്ത്രി വി എസ് ശിവകുമാര്‍, വി ശിവന്‍കുട്ടി എംഎല്‍എ., ചീഫ് സെക്രട്ടറി ജോസ് സിറിയക്, പൊതുഭരണവകുപ്പ് സെക്രട്ടറി കെ ജ്യോതിലാല്‍, തുടങ്ങിയവര്‍ പങ്കെടുത്തു