മര്‍ദ്ദനത്തില്‍ വനപാലകന്റെ മൂക്കിന്റെ പാലം തകര്‍ന്നു; കലാഭവന്‍ മണി മുന്‍‌കൂര്‍ ജാമ്യാപേക്ഷ നല്‍കി

വെള്ളി, 17 മെയ് 2013 (13:54 IST)
PRO
PRO
നടന്‍ കലാഭവന്‍ മണിയുടെ മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ കഴിയുന്ന വനപാലകന്‍ പി രവീന്ദ്രന്റെ മൂക്കിന്റെ പാലം തകര്‍ന്നതായി ഡോക്ടര്‍മാര്‍. ഇതിനിടെ കേസില്‍ സിനിമാതാരം കലാഭവന്‍ മണി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. വെള്ളിയാഴ്ച രാവിലെ മണിയുടെ അഭിഭാഷകനാണ് അപേക്ഷ സമര്‍പ്പിച്ചത്.

വൈകുന്നേരത്തോടെ ജാമ്യകാര്യത്തില്‍ തീരുമാനമാകുമെന്നാണ് സൂചന. ഇന്ത്യന്‍ ശിക്ഷാനിയമം 332ആം വകുപ്പ് ഉള്‍പ്പെടെ നാല് വകുപ്പുകള്‍ പ്രകാരമാണ് മണിക്കെതിരെ കേസെടുത്തിരിക്കുന്നത്. നേരത്തെ രണ്ടുതവണ പോലീസ് മണിയുടെ വീട്ടില്‍ എത്തിയിരുന്നെങ്കിലും ഷൂട്ടിംഗ് ആവശ്യത്തിനായി മണി ബാംഗ്ളൂരിലേക്കു പോയതായാണ് അറിയാന്‍ കഴിഞ്ഞത്.

വെബ്ദുനിയ വായിക്കുക