മമ്മൂട്ടിയെപ്പോലെ 60 കഴിഞ്ഞവരുടെ സ്ഥാനത്ത് ചെറുപ്പക്കാര്‍ വരണം: പി സി ജോര്‍ജ്
വ്യാഴം, 13 ജൂണ്‍ 2013 (17:01 IST)
PRO
മമ്മൂട്ടിയെപ്പോലെ 60 കഴിഞ്ഞവരുടെ സ്ഥാനത്ത് ചെറുപ്പക്കാര്‍ വരണമെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്. തൊണ്ണൂറ് വയസ് കഴിഞ്ഞിട്ടും സിനിമയില്‍ പിടിച്ചു നില്‍ക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും പി സി ജോര്‍ജ് പറഞ്ഞു .
നിയമസഭയില്‍ വനം വകുപ്പിന്‍റെ ധനാഭ്യര്‍ത്ഥന ചര്‍ച്ച നടക്കുന്നതിനിടെ സംസാരിക്കുകയായിരുന്നു പി സി ജോര്‍ജ്. സിനിമാക്കാരെക്കുറിച്ചുള്ള പരാമര്‍ശം കടന്നുവന്നപ്പോഴാണ് പി സി ജോര്‍ജ് ഈ രീതിയില്‍ സംസാരിച്ചത്.
വനം വകുപ്പ് മന്ത്രി മാറിയത് അറിയാതെയായിരിക്കും കലാഭവന്‍ മണി വനപാലകരെ മര്‍ദ്ദിച്ചതെന്നും പി സി ജോര്‍ജ് പറഞ്ഞു. സിനിമാക്കാരുടെ അഴിഞ്ഞാട്ടത്തിന് രാഷ്ട്രീയക്കാര്‍ കൂട്ടുനില്‍ക്കുന്നത് ശരിയല്ലെന്നും ജോര്‍ജ് പറഞ്ഞു.
ത്യാഗത്തിന്‍റെ പേരില്‍ തല മൊട്ടയടിക്കുന്നവര്‍ മീശ കൂടി എടുക്കണമെന്ന് പി സി ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുന്‍ മന്ത്രി ഗണേഷ്കുമാര്‍ തല മൊട്ടയടിച്ച് സഭയിലെത്തിയതിനെ പരോക്ഷമായി പരിഹസിച്ചാണ് ജോര്‍ജ് അങ്ങനെ പറഞ്ഞത്. വനംവകുപ്പിന് നാഥനില്ലെന്നും മറ്റും മുഖ്യമന്ത്രിയെ ഇരുത്തി സിനിമാക്കാരന്‍ പറഞ്ഞാല്‍ അതൊന്നും അംഗീകരിച്ചുകൊടുക്കാന്‍ കേരളത്തിലെ ജനങ്ങള്‍ തയാറാകില്ലെന്ന് പ്രിയദര്‍ശനെ ലക്‍ഷ്യമാക്കി ജോര്‍ജ് തുറന്നടിക്കുകയും ചെയ്തു.