മധു ഈച്ചരത്ത് കൊലക്കേസ്: ആറ് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം

Webdunia
വെള്ളി, 8 മെയ് 2015 (12:21 IST)
തൃശൂര്‍ അയ്യന്തോളില്‍ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി മധു ഈച്ചരത്തിനെ കൊലപ്പെടുത്തിയ കേസില്‍ ആറ് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം. ഒരാള്‍ക്ക് ജീവപര്യന്തം തടവിനാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
 
തൃശ്ശൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി രണ്ട് ആണ് വിധി പ്രഖ്യാപിച്ചത്. 
 
മൂന്നു ലക്ഷം രൂപ പിഴ ഈടാക്കി മധു ഈച്ചരത്തിന്റെ ഭാര്യയ്ക്ക് നല്കണമെന്നും കോടതി വിധിച്ചു. 2013 ജൂണിലാണ് കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായി കോണ്‍ഗ്രസ് അയ്യന്തോള്‍ മണ്ഡലം സെക്രട്ടറിയായിരുന്ന മധു ഈച്ചരത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. 
 
അയ്യന്തോള്‍ ക്ഷേത്രനടയില്‍ വെച്ച് 2013 ജൂണ്‍ ഒന്നിന് രാവിലെ ഒമ്പതരയോടെയാണ് ഓട്ടോയില്‍ വന്ന നാലംഗ സംഘം മധുവിനെ വെട്ടി കൊലപ്പെടുത്തിയത്. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഗ്രൂപ്പ് വഴക്കിനെ തുടര്‍ന്നായിരുന്നു കൊലപാതകമെന്നായിരുന്നു ആരോപണം.