മണ്ണ് മാഫിയയെ സഹായിച്ച പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

Webdunia
ചൊവ്വ, 24 ഡിസം‌ബര്‍ 2013 (16:12 IST)
PRO
മണ്ണ് മാഫിയയ്ക്ക് കൂട്ടുനിന്ന മൂന്നു പൊലീസുകാരെ സസ്‍പെന്‍ഡ് ചെയ്തു. മലയിടിച്ച് പാടങ്ങള്‍ നികത്തുന്ന മണ്ണുമാഫിയ്ക്ക് മണ്ണു കടത്താന്‍ എസ്കോര്‍ട്ട് പോയ പോലീസുകാര്‍ക്കാണു സസ്പെന്‍ഷനുണ്ടായത്.

പുതുതായി രൂപം‍കൊണ്ട നരുവാമ്മൂട് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ സലീം, ഗ്രേഡ് എ.എസ്.ഐ ദേവപാലന്‍, പി.സി സുധീര്‍ എന്നിവര്‍ക്കെതിരെ ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ബാലരാമപുരം സി.ഐ അനില്‍ കുമാര്‍ നടത്തിയ അന്വേഷണത്തിലാണ്‌ ഇവര്‍ കൈയോടെ പിടിയിലായത്.