മണല്‍ കടത്ത്; ഏഴിമല നാവിക അക്കാദമിയില്‍ സിബിഐ റെയ്ഡ്

Webdunia
വ്യാഴം, 23 ഫെബ്രുവരി 2012 (15:43 IST)
PRO
PRO
ഏഴിമല നാവിക അക്കാദമിയില്‍ സിബിഐ റെയ്ഡ്. ഒന്നര കോടി രൂപ വിലമതിക്കുന്ന മണല്‍ മറിച്ചുവിറ്റ കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണ് സിബിഐ റെയ്ഡ്. ഏഴിമലയില്‍ നിര്‍മാണ പ്രവര്‍ത്തനത്തിന്റെ ചുമതലയുള്ള കമാന്റര്‍ മുകുന്ദന്‍ രാജീവ്, കരാറുകാരനായ അഷ്‌റഫ് എന്നിവരാണ് കേസിലെ പ്രതികള്‍.

നാവിക അക്കാദമിയില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ മറപിടിച്ച് ഒന്നര കോടി രൂപ വിലമതിക്കുന്ന മണല്‍ മറിച്ചുവിറ്റ കേസില്‍ ആണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സംഭവത്തെ കുറിച്ച് സി ബി ഐ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് സി ബി ഐ ചെന്നൈ യൂണിറ്റിന്റെ നിര്‍ദ്ദേശപ്രകാരമാണ് കേസെടുത്തത്.

പരിശോധനയ്ക്കെത്തിയ സിബിഐയുടെ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരെ നാവിക സേനാ അധികൃതര്‍ ഏറെ നേരം തടഞ്ഞുവച്ചു. തുടര്‍ന്നാണ് പരിശോധനയ്ക്ക് അനുമതി നല്‍കിയത്.