ഭൂമിതട്ടിപ്പ്: എളമരം കരീമിനോട് പരാതി പറയുന്ന ദൃശ്യങ്ങള്‍ പുറത്ത്

Webdunia
വ്യാഴം, 28 നവം‌ബര്‍ 2013 (12:25 IST)
PRO
നൗഷാദ് നടത്തിയ ഭൂമിതട്ടിപ്പ് വിവരം എളമരം കരീമിന് അറിയാമായിരുന്നുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഭൂമിതട്ടിപ്പിന്റെ ഇരകളിലൊരാള്‍ കരീമിന്റെ വീട്ടില്‍വെച്ച് പരാതിപറയുന്നതിന്റെ ദൃശ്യങ്ങളാണ് ചാനലുകള്‍ക്ക് ലഭിച്ചത്.

പ്രശ്‌നങ്ങള്‍ ജില്ലാ സെക്രട്ടറി തീര്‍ക്കുമെന്ന് എളമരം പരാതിക്കാരനോട് പറഞ്ഞു.താങ്കളുടെ പേരു പറഞ്ഞാണ് നൗഷാദ് തട്ടിപ്പ് നടത്തിയതെന്നും താങ്കളെ വിശ്വസിച്ചാണ് നൗഷാദിന് ഭൂമി നല്‍കിയതെന്നും തട്ടിപ്പിലെ ഇര പറഞ്ഞപ്പോള്‍ ഭീഷണിപ്പെടുത്തേണ്ടെന്നായിരുന്നു കരീമിന്റെ പ്രതികരണം.

തന്നോട് പരാതി പറഞ്ഞിരുന്നുവെന്നും എന്നാല്‍ അത് ജില്ലസെക്രട്ടറിയെ അറിയിക്കാന്‍ പറഞ്ഞിരുന്നെന്നും ഇന്നലെ കരിം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.