ഭക്തന് മര്‍ദ്ദനമേറ്റ സംഭവം; രണ്ടുപേര്‍ കുറ്റക്കാരെന്ന് റിപ്പോര്‍ട്ട്

Webdunia
തിങ്കള്‍, 18 മെയ് 2015 (16:39 IST)
ഭക്തന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ രണ്ട് ജീവനക്കാര്‍ കുറ്റക്കാരെന്ന് അന്വേഷണ റിപ്പോര്‍ട്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഐജിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
 
അസിസ്റ്റന്റ് മാനേജര്‍ സുനില്‍ കുമാര്‍, സെക്യൂരിറ്റി ജീവനക്കാരന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ കുറ്റക്കാരാണെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഇരുവരും മനുഷ്യാവകാശ കമ്മീഷന് മുന്നില്‍ ജൂണ്‍ 22 ന് ഹാജരാകണം.
 
അമ്മയുടെ മുന്നില്‍ വെച്ച് മനോവൈകല്യമുള്ള യുവാവിനെ മര്‍ദ്ദിക്കുന്നത് കണ്ടുവെന്ന് ക്ഷേത്രത്തിലെ ജീവനക്കാര്‍ മൊഴി നല്‍കിയിരുന്നു.