ബിജെപി മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് ഒ കെ വാസു മാസ്റ്ററുടെ നേതൃത്വത്തിലുള്ള നമോ വിചാര്‍ മഞ്ച് പ്രവര്‍ത്തകര്‍ക്ക് സ്വീകരണം നല്‍കുമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. ഈ മാസം 28ന് പാനൂരില്‍ നടക്കുന്ന സ്വീകരണ യോഗത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നമോ വിചാര്‍ മഞ്ച് മോഡിയുടെ പേരിലുള്ള സംഘടനയല്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ആ പേര് ഉപേക്ഷിച്ചാണ് അവര്‍ സിപിഎമ്മിലേക്ക് വരുന്നതെന്ന് ജയരാജന്‍ പറഞ്ഞു.
കെ കേളപ്പന്‍, മൊയ്യാരത്ത് ശങ്കരന്‍ എന്നിവരുടെ കാലത്ത് സിപിഎമ്മിനെ വേട്ടയാടിയവരുമായി പിന്നീട് സഹകരിച്ചിരുന്നു. ജില്ലയുടെ പരിപാടിയായതിനാലാണ് സ്വീകരണം നല്‍കാന്‍ ജില്ലാ കമ്മറ്റി തീരുമാനിച്ചതെന്നും ജയരാജന്‍ വ്യക്തമാക്കി.