ഫ്‌ളാറ്റില്‍ നിന്ന് വീണ് മലയാളി യുവനടിക്ക് ഗുരുതര പരുക്ക്

Webdunia
വെള്ളി, 21 ജൂണ്‍ 2013 (11:15 IST)
PRO
PRO
ഡാന്‍സ് റിയാലിറ്റി ഷോയിലുടെ ശ്രദ്ധേയ ആയ പുതുമുഖനായിക സ്വര്‍ണ തോമസിന് ഫ്‌ളാറ്റില്‍ നിന്ന് വീണ് ഗുരുതര പരുക്ക്. സ്വര്‍ണ താമസിക്കുന്ന ഫ്ലാറ്റില്‍ നിന്ന് വീണാണ് പരുക്കേറ്റത്. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് സ്വര്‍ണ ഇപ്പോള്‍. വീഴ്ചയില്‍ നട്ടെല്ലിന് സാരമായ പരുക്കേറ്റിട്ടുണ്ട്. ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പത്തൊന്‍പതുകാരിയായ സ്വര്‍ണ കുടുംബത്തോടൊപ്പം എളമക്കരയിലെ ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റിലാണ് താമസം. പനിമൂലം വിശ്രമത്തിലായിരുന്ന സ്വര്‍ണ തലകറങ്ങി സ്റ്റപ്പിലൂടെ താഴേക്ക് വീഴുകയായിരുന്നു.

മുംബൈയില്‍ സ്ഥിരതാമസക്കാരാണ് സ്വര്‍ണയുടെ കുടുംബം. അച്ഛന്‍ മലയാളിയും അമ്മ മഹാരാഷ്ട്രക്കാരിയുമാണ്. സിനിമാ ഷൂട്ടിംഗുമായി ബന്ധപ്പെട്ടാണ് ഇവര്‍ കേരളത്തില്‍ തങ്ങുന്നത്. അമൃത ടിവിയിലെ സൂപ്പര്‍ ഡാന്‍സര്‍ 2ലെ വിജയി ആയ സ്വര്‍ണ ഫ്‌ളാറ്റ് നമ്പര്‍ 4 ബി, ബഡ്ഡി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.

ചിത്രത്തിന് കടപ്പാട്- അമൃത ടിവി