ഫയിസിന് സിപിഎം നേതാക്കളുമായി അടുത്ത ബന്ധമെന്ന് ആര്‍എംപി
ശനി, 5 ഒക്‌ടോബര്‍ 2013 (18:56 IST)
PRO
PRO
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി ഫയിസിന് കണ്ണൂര്‍ ജില്ലയിലെ രണ്ട് ഉന്നത സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് എന്‍ വേണു. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ കാണാന്‍ ഫയിസ് ജയിലിലെത്തിയത് സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ്.
ഫയിസ് ജയിലില്‍ പ്രതികളെ സന്ദര്‍ശിച്ചത് എന്തിനാണെന്ന് സിപിഎം സംസ്ഥാന നേതൃത്വം വ്യക്തമാക്കണം. ഫയിസ് ജയിലില്‍ പോയത് കെടി സുനിയെ കാണാനാണെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന, പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയാണെന്ന് വ്യക്തമാക്കുന്നു.
ടിപി വധത്തിലെ സാമ്പത്തിക സ്രോതസ്സ് ഫയിസാണ്. രാജ്യ സുരക്ഷയെ ബാധിക്കുന്ന ഫയിസിന്റെ ഇടപാടുകളെ കുറിച്ച് പോലീസ് അന്വേഷണം തൃപ്തികരമല്ല. കേസ് എന്‍ഐഎയ്ക്ക് കൈമാറണമെന്നും ആര്‍എംപി ആവശ്യപ്പെട്ടു.