പ്രധാനമന്ത്രിക്കെതിരേ തിരുവനന്തപുരത്ത് പ്രതിഷേധം; യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Webdunia
ശനി, 4 ജനുവരി 2014 (12:14 IST)
PRO
PRO
പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ വാഹനത്തിന് നേരെ തിരുവനന്തപുരത്ത് പ്രതിഷേധം. യുവമോര്‍ച്ച പ്രവര്‍ത്തകരാണ് കാവിക്കൊടി കാട്ടി പ്രതിഷേധിച്ചത്. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റുചെയ്തു നീക്കി.

പാചക വാതക വിലവര്‍ധനവിലും ഇന്ധനവിലവര്‍ധനവിലും പ്രതിഷേധിച്ചാണ് യുവമോര്‍ച്ചാ പ്രവര്‍ത്തകരുടെ നടപടി. സംഭവമായി ബന്ധപ്പെട്ട് അഞ്ച് യുവമോര്‍ച്ചാ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. പ്രധാനമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.