അഴീക്കോട്ടെ ചില മരണങ്ങളുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം പ്രകാശന് മാസ്റ്ററെ കുടുക്കാന്‍ ശ്രമിക്കുന്നത് ജില്ലാ സെക്രട്ടറി പി ജയരാജനാണെന്ന് മുസ്ലീംലീഗ് നേതാവ് കെ എം ഷാജി എം എല്‍ എ. രണ്ടു കൊലക്കേസുകളില്‍ താന്‍ കുടങ്ങുമെന്നുറപ്പായിരിക്കേ, പ്രകാശനെക്കൂടി കുടുക്കാനാണു ജയരാജന് ഇങ്ങനെ ചെയ്യുന്നതെന്നും ഷാജി പറഞ്ഞു.
പ്രകാശനെതിരെ മുഖ്യമന്ത്രിക്കു പരാതി നല്കണമെന്നാവശ്യപ്പെട്ടു ചില സി പി എം നേതാക്കള്‍ തന്നെ വന്നുകണ്ടിരുന്നു. ജയരാജന്റെ അടുപ്പക്കാരായ നേതക്കളാണ് ഇവര്‍. അവര്‍ പല വിവരങ്ങളും തന്നിരുന്നു. ജയരാജന്റെ കുബുദ്ധിയാണ് ഇതിനു പിന്നില്‍. ജയരാജന് അറസ്റ്റിലാകുമെന്നുറപ്പായിട്ടും പ്രകാശന് ഉള്‍പ്പെടെ ഒരു നേതാവും പ്രചാരണത്തിനോ, പ്രതിരോധത്തിനോ മുന്നോട്ടുവരാത്തതാണു ജയരാജനെ ചൊടിപ്പിച്ചതെന്നും ഷാജി പറഞ്ഞു.
എന്നാല്‍ തന്റെ ചെലവില്‍ ജയരാജന് പ്രകാശനെ കുടുക്കേണ്ട എന്നു കരുതി മുഖ്യമന്ത്രിയെ പരാതിയുമായി സമീപിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. പി ജയരാജന് രക്തവ്യവസായിയായ ഫാസിസ്റ്റാണ്. മാനസികമായ കുഴപ്പമുണ്ടെന്നും പാര്‍ട്ടിക്കു പറ്റുമെങ്കില്‍ ജയരാജനെ ചികില്സിക്കണമെന്നും ഷാജി പറഞ്ഞു.