രണ്ടുതവണ തങ്ങളെ കൊലപ്പെടുത്താന്‍ പൊലീസ് ശ്രമിച്ചെന്ന് ഷൈന. ജനങ്ങള്‍ കണ്ടതു കൊണ്ടാണ് അത് നടക്കാതെ പോയതെന്ന് ഷൈന പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ഷൈന ഇങ്ങനെ പറഞ്ഞത്. കൊച്ചി സി ബി ഐ കോടതിയില്‍ രൂപേഷിനെയുംഷൈനയെയും ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണ് ഷൈന മാധ്യമങ്ങളോട് ഇങ്ങനെ പറഞ്ഞത്.
അതേസമയം, മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് രൂപേഷ് പ്രതികരിച്ചില്ല. എന്നാല്‍, മുദ്രാവാക്യം വിളികളുമായാണ് രൂപേഷ് പൊലീസ് വണ്ടിയില്‍ നിന്നിറങ്ങി കോടതിയിലേക്ക് ഹാജരാകാനായി പോയത്.
ആദിവാസികള്‍ക്ക് ഭൂമിയും പട്ടയവും നല്കുക, പശ്ചിമഘട്ടത്തിലെ സമരം അവസാനിപ്പിക്കില്ല എന്നിങ്ങനെ ആയിരുന്നു മുദ്രാവാക്യം വിളികള്‍.
രൂപേഷിനെയും ഷൈനയെയും കോടതിയില്‍ ഹാജരാക്കുന്ന പൊലീസ് ഇവരെ വിട്ടു കിട്ടാന്‍ പൊലീസില്‍ അപേക്ഷ നല്കുകയും ചെയ്തു. പൊലീസിന് വിട്ടുകിട്ടുകയാണെങ്കില്‍ കളമശ്ശേരിയിലെ എ ആര്‍ ക്യാമ്പിലേക്ക് ഇവരെ മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മാവോയിസ്‌റ്റ് നേതാവ് മല്ലരാജറെഡ്ഢിക്കും ഭാര്യക്കും ഒളിവില്‍ താമസിക്കാന്‍ സൗകര്യം ചെയ്ത് കൊടുത്ത കേസുമായി ബന്ധപ്പെട്ട കേസിലാണ് മാവോയിസ്‌റ്റ് നേതാക്കളായ രൂപേഷ് - ഷൈന ദമ്പതികളെ ബുധനാഴ്ച കൊച്ചി സി ബി ഐ കോടതിയില്‍ ഹാജരാക്കിയത്.