പൊലീസിനെ ഭയന്നോടിയ ആള്‍ തിളച്ച എണ്ണയില്‍ വീണു

Webdunia
ചൊവ്വ, 14 ഫെബ്രുവരി 2012 (14:24 IST)
പൊലീസിനെ ഭയന്ന് ഒടീയ ആള്‍ എണ്ണ തിളയ്ക്കുന്ന ചട്ടിയില്‍ വീണ് പൊള്ളലേറ്റു.
മൂഴിക്കല്‍ സ്വദേശി അബൂബക്കറിനാണ് പൊള്ളലേറ്റത്. വെളിയങ്കോട് ചന്ദനക്കുടം നേര്‍ച്ചക്കിടെയാണ് സംഭവം.

നേര്‍ച്ചയ്ക്കിടെ സംഘര്‍ഷം ഉണ്ടായപ്പോള്‍ അവിടെ തടിച്ച് കൂടിയിരുന്നവരെ പൊലീസ് വിരട്ടിയോടിക്കുകയായിരുന്നു.

പൊലീസിനെ ഭയന്നോടിയ അബൂബക്കര്‍ സമീപത്തുണ്ടായിരുന്ന പലഹാരക്കടയില്‍ കയറിയതായിരുന്നു. അവിടെ തിളയ്ക്കുന്ന എണ്ണച്ചട്ടിയില്‍ ഇയാള്‍ വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാളെ തൃശൂര്‍ മെഡിക്കല്‍കോളജില്‍ പ്രവേശിപ്പിച്ചു.