കേരളത്തിലെ മന്ത്രിസഭാ പുന:സംഘടനയെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്റണി. തന്റെ അറിവില്‍ പുന:സംഘടനാ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും പുന:സംഘടനയ്ക്ക് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നും ആന്റണി പറഞ്ഞു.
കോണ്‍ഗ്രസിലെ നിലവിലെ പ്രശ്നങ്ങള്‍ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ബാധിക്കുമോയെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും ആന്റണി മറുപടി പറയാതെ നടന്നു നീങ്ങി.
കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.