പീഡനശ്രമം: ഓട്ടോഡ്രൈവര്‍ തലയ്‌ക്കടിച്ച്‌ വീഴ്‌ത്തിയെന്ന് നേഴ്സ്

ബുധന്‍, 25 മെയ് 2011 (16:12 IST)
PRO
PRO
ഓട്ടോറിക്ഷയില്‍ നിന്ന് ചാടി, ഗുരുതരമായി പരുക്കേറ്റ ഷിനു എന്ന നേഴ്സ് നല്‍കിയ മൊഴിയില്‍ ഓട്ടോ ഡ്രൈവര്‍ ജിജോയ്‌ക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകള്‍. പീഡനശ്രമത്തില്‍ നിന്ന് രക്ഷപ്പെടാനായി ഓട്ടോയില്‍ നിന്ന് ചാടിയ തന്നെ ജിജോ തലയ്‌ക്കടിച്ചു വീഴ്‌ത്തിയെന്നാണ് ഷിനു മൊഴി നല്‍കിയിരിക്കുന്നത്.

വടിയുപയോഗിച്ച് ഇയാള്‍ തലയ്ക്കടിച്ചു എന്നാണ് ഷിനുവിന്റെ മൊഴിയില്‍ പറയുന്നത്. യാത്രയ്‌ക്കിടെ ജിജോ ലൈംഗിക ചുവയോടെ തന്നോട് സംസാരിച്ചുവെന്നും ഷിനു പറയുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് അബോധാവസ്ഥയിലായിരുന്നു ഷിന്. എന്നാല്‍ ഇപ്പോള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. ഷിനു അവ്യക്തമായാണ് പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയത്.

കഴിഞ്ഞ ഏപ്രില്‍ 29-നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. രാത്രി ഡ്യൂട്ടി കഴിഞ്ഞ ശേഷം വീട്ടിലേയ്ക്ക് മടങ്ങാനാണ് ഷിനു ഓട്ടോയില്‍ കയറിയത്. ഓട്ടോ വീടിന് സമീപമെത്തിയപ്പോള്‍ നിര്‍ത്താന്‍ പറഞ്ഞിട്ടും ജിജോ കൂട്ടാക്കിയില്ല. തുടര്‍ന്ന് പ്രാണരക്ഷാര്‍ത്ഥം ഷിനു ഓട്ടോയില്‍ നിന്ന് ചാടുകയായിരുന്നു.

വെബ്ദുനിയ വായിക്കുക