പാറമട ദുരന്തം: മൃതദേഹങ്ങളെല്ലാം കണ്ടെത്തി

Webdunia
ബുധന്‍, 24 ജൂലൈ 2013 (20:37 IST)
PRO
വെങ്ങോലയിലുണ്ടായ പാറമട ദുരന്തത്തില്‍പ്പെട്ട നാലു തൊഴിലാളികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. രണ്ടാം ദിവസവും തുടര്‍ന്ന രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ ബുധനാഴ്ച രാത്രി 7.30 യോടെ പാറകള്‍മാറ്റിയായിരുന്നു മൃതദേഹങ്ങള്‍ പുറത്തെടുത്തത്‌.

മൂന്ന്‌ പെരുമ്പാവൂര്‍ സ്വദേശികളും ഒരു ഒറീസക്കാരനുമായിരുന്നു പാറക്കൂട്ടങ്ങള്‍ക്ക്‌ ഇടയില്‍ കുടുങ്ങി മരണമടഞ്ഞത്‌. പെരുമ്പാവൂര്‍ സ്വദേശികളായ വിജയന്‍, സന്തോഷ്‌, മോഹനന്‍ എന്നിവരും ഒറീസാ സ്വദേശി രവികാന്തിന്റെയും മൃതദേഹമായിരുന്നു കണ്ടെത്തിയത്‌.

ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെയാണ്‌ വെങ്ങോല പഞ്ചായത്ത്‌ ഓഫീസിന്‌ സമീപമുള്ള കൂറ്റന്‍ പാറമടയുടെ ഒരു ഭാഗം കല്ല്‌ ഇടിഞ്ഞ്‌ അവിടെ ജോലി ചെയ്‌തിരുന്നവരുടെ മുകളിലേക്ക്‌ വീണത്‌.