പാമോലിന്‍ കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി ചെയ്തു

Webdunia
തിങ്കള്‍, 27 ജനുവരി 2014 (19:38 IST)
PRO
PRO
പാമോലിന്‍ കേസിലെ തുടര്‍നടപടികള്‍ രണ്ടുമാസത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ആവശ്യം നിരസിച്ച തൃശൂര്‍ വിജിലന്‍സ് കോടതി വിധിയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ജഡ്ജി എം എല്‍ ജോസഫ് ജോര്‍ജാണ് വിധി പുറപ്പെടുവിച്ചത്.

പാമോലിന്‍ കേസില്‍ കൂടുതല്‍ തെളിവുകള്‍ ഇല്ലാത്തതിനാന്‍ തുടരാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

കേസ് തുടരാന്‍ കഴിയാത്തതിനാല്‍ പിന്‍വലിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിജിലന്‍സ് കോടതി സര്‍ക്കാരിന്റെ ഈ ആവശ്യം നിരാകരിച്ചു. ഇതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് കേസിലെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്തത്.