പശു സംരക്ഷണത്തിന്റെ പേരില്‍ അക്രമങ്ങള്‍ അരങ്ങേറുമ്പോള്‍, ബി ജെ പി നേതാക്കള്‍ ബീഫ് വില്‍ക്കാന്‍ സഹകരണസംഘം ആരംഭിക്കുന്നു

Webdunia
ചൊവ്വ, 4 ജൂലൈ 2017 (10:20 IST)
രാജ്യത്ത് പശു സംരക്ഷണത്തിന്റെ പേരില്‍ ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കുന്ന സംഘപരിവാര്‍ ഭീകരത തുടരുമ്പോള്‍, തൃശൂരില്‍ ബീഫ് വില്‍പ്പനയ്ക്കായി സംഘപരിവാര്‍ സഹകരണസംഘം ആരംഭിക്കുന്നു. ബി ജെ പി, ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് ഇത്തരത്തില്‍ ഒരു സംഘത്തിന് തുടക്കമിട്ടതെന്ന റിപ്പോര്‍ട്ടുകളുണ്ട്. 
 
ബി ജെ പി തൃശൂര്‍ ജില്ലാ പ്രസിഡന്റ് എ നാഗേഷ്, സെക്രട്ടറി ടി ഉല്ലാസ്ബാബു, ബി എം എസ് ജില്ലാ സെക്രട്ടറി പി വി സുബ്രഹ്മണ്യന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സംഘം തുടങ്ങിയത്. മത്സ്യ മാംസ ഉല്പാദനത്തിനും അതിന്റെ സംസ്‌കരണം, വിതരണം, വ്യാപാരം എന്നിവയ്ക്കാണ് സംഘം പ്രവര്‍ത്തിക്കുക. ഉല്പന്നങ്ങള്‍ മൊത്തമായും ചില്ലറയായും വില്‍പ്പന നടത്തും. ഉത്സവസീസണില്‍ ഉപഭോക്താക്കള്‍ക്ക് മത്സ്യമാംസം ലഭിക്കുന്ന രീതിയിലുള്ള സംവിധാനം ഈ സംഘം ഒരുക്കുന്നുണ്ട്.
Next Article