നെല്ലിയാമ്പതി എസ്റ്റേറ്റ് ഏറ്റെടുക്കുന്ന കാര്യം പരിശോധിക്കാന്‍ യു ഡി എഫ് സമിതി ഉണ്ടായിരുന്നെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു. സമിതി രൂപീകരിച്ചത് പത്രങ്ങളിലൂടെയാണ് അറിഞ്ഞതെന്ന മന്ത്രി ഗണേശ്കുമാറിന്റെ പരാമര്‍ശം ശരിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എസ്റ്റേറ്റുകള്‍ സ്വകാര്യ വ്യക്തികള്‍ക്ക് തിരുച്ചുനല്‍കാന്‍ ജോര്‍ജിന് താല്‍പര്യമുണ്ടെന്ന് അദ്ദേഹത്തിന്റെ വാശികാണുമ്പോള്‍ തോന്നിപ്പോകുമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.
വിഷയവുമായി ബന്ധപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ സഭയില്‍ ക്രമപ്രശ്‌നം ഉന്നയിച്ചു. ഗണേശ്കുമാറിനെയൊ പിസി ജോര്‍ജിനെയൊ സഭയില്‍ നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു.