നെയ്യാര്‍ കനാലില്‍ യുവാവ് മുങ്ങിമരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു

Webdunia
ശനി, 14 ഡിസം‌ബര്‍ 2013 (14:03 IST)
PRO
PRO
നെയ്യാര്‍ കനാലില്‍ യുവാവ് മുങ്ങിമരിച്ച സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ പിടിയിലായി. കൊറ്റംപള്ളി സ്വദേശിയായ രഞ്ജു(21)വിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇവരെ പിടികൂടിയത്. രഞ്ജു കനാലില്‍ മുങ്ങി മരിച്ചുവെന്നാണ് സംഭവസമയത്ത് ഒപ്പമുണ്ടായിരുന്ന സുഹ്യത്തുക്കള്‍ ആദ്യം മൊഴി നല്‍കിയിരുന്നത്.

മദ്യലഹരിയില്‍ രഞ്ജു കനാലില്‍ മുങ്ങിമരിച്ചുവെന്ന രീതിയിലാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. രഞ്ജുവിന് എയര്‍ഫോഴ്സില്‍ ജോലി കിട്ടിയതിന്റെ സന്തോഷം പങ്കുവയ്ക്കാനാണ് ഇവര്‍ കനാല്‍ത്തീരത്തു വന്നു മദ്യപിക്കുകയും തുടര്‍ന്ന് കുളിക്കുകയും ചെയ്തതെന്ന് സുഹൃത്തുക്കളും പറഞ്ഞു.

എന്നാല്‍ സംഭവം കൊലപാതകമാണെന്ന് രഞ്ജുവിന്റെ മാതാപിതാക്കള്‍ പരാതി നല്‍കുകയായിരുന്നു. മാതാപിതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് കേസ് വീണ്ടും അന്വേഷിച്ചപ്പോഴാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. പിടിയിലായവരില്‍ നിന്ന് കൂടുതല്‍ വിവരം അറിയാനാകുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍.