നിലപാട് കടുപ്പിച്ച് ലീഗ്: തീരുവമ്പാടിയുടെ കാര്യത്തില്‍ ഇനി ചര്‍ച്ചയില്ല: പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളെ മാറ്റില്ല

Webdunia
ചൊവ്വ, 15 മാര്‍ച്ച് 2016 (15:51 IST)
തിരുവമ്പാടി സീറ്റില്‍ ലീഗ് മത്സരിക്കുമൊ എന്ന കാര്യത്തില്‍ ഇനി ചര്‍ച്ചകള്‍ ആവശ്യമില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ലീഗ് പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളെ ഇനി മാറ്റില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. തിരുവമ്പാടിയില്‍ താമരശേരി രൂപതയുടെ എതിര്‍പ്പിനെത്തുടര്‍ന്ന് വിഷയം രമ്യമായി പരിഹരിക്കാന്‍ കോണ്‍ഗ്രസ് ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിക്കവെയാണ് നിലപാട് കടുപ്പിച്ച് ലീഗ് രംഗത്തെത്തിയത്.
 
സീറ്റ് വിഭചനവുമായി ബംന്ധപ്പെട്ട് ഇന്ന് ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കുഞ്ഞാലിക്കുട്ടി പറഞ്ഞു. മറ്റു കക്ഷികളുമായി നടക്കുന്ന ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമാണ് സീറ്റ് വിഭചന കാര്യത്തില്‍ ലീഗുമായി ചര്‍ച്ചകള്‍ നടക്കു എന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
 
തിരുവമ്പാടി സീറ്റിന്റെ കാര്യത്തില്‍ ഇനി ചര്‍ച്ചകള്‍ വേണ്ടെന്ന് ലീഗ് നിലപാട് എടുത്തതോടെ യു ഡി എഫിലെ സീറ്റ് ചര്‍ച്ചകള്‍ സങ്കീര്‍ണമായിരിക്കുകയാണ്. വടക്കന്‍ കേരളത്തില്‍ സീറ്റ് വേണമെന്ന കെ എം മാണിയുടെ ആവശ്യത്തിന്മേലുള്ള ചര്‍ച്ചകളും നടന്നുവരികയാണ്.